Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UdhayanidhiStalin

തൃഷ ലക്ഷ്യമിടുന്നത് ആരെ? താരത്തിന്‍റെ ഇൻസ്റ്റഗ്രാം കുറിപ്പ് ചർച്ചയാകുന്നു

​മി​ഴകത്തു വൻ വി​വാ​ദ​ങ്ങ​ൾ​ വിളിച്ചുവരുത്തിയ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ, ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​ക​ളി​ലൂ​ടെ ദു​രൂ​ഹ​ത​യു​ണ​ർ​ത്തു​ന്ന കുറിപ്പുമായി തെന്നിന്ത്യൻ താരം തൃ​ഷ കൃ​ഷ്ണ​ൻ. ത​മി​ഴ്നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ തൃ​ഷ​യ്ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണു പ്ര​തി​ക​ര​ണ​വു​മാ​യി താ​രം രംഗത്തെത്തിയത്. ‌

മു​ത്തശി​യു​ടെ 98-ാം ജ​ന്മ​ദി​നാ​ഘോ​ഷ ചി​ത്ര​ങ്ങ​ൾ പ​ങ്കുവ​ച്ച​തി​നൊ​പ്പ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധേ​യ​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ തൃ​ഷ പങ്കുവച്ചത്. "ഈ ​പ്രാ​യ​ത്തി​ൽ ഇ​ത്ത​രം ഡ്രാ​മ​ക​ൾ കാ​ണി​ക്കു​ന്ന​ത് നാ​ണ​ക്കേ​ടാ​ണ്. പോ​യി കു​റ​ച്ച് പ​ണം സന്പാദിക്കൂ, സ​മാ​ധാ​നം ക​ണ്ടെ​ത്തൂ...'എ​ന്നാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ തൃ​ഷ കു​റി​ച്ച​ത്.

കൂ​ടാ​തെ, "നി​ങ്ങ​ൾ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ നി​ങ്ങ​ളി​ലേ​ക്കുത​ന്നെ തി​രി​ച്ചെ​ത്തും; ന​ല്ല​ത് ചെ​യ്യൂ, ന​ല്ല​വ​രാ​യി​രി​ക്കൂ', "അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ മ​ടി​ക്കാ​ത്ത​വ​രാ​ണ് വി​ജ​യി​ക്കു​ന്ന​ത്' തു​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ളും തൃഷ പങ്കുവച്ചിട്ടുണ്ട്. "ഒ​രി​ക്ക​ൽ നി​ങ്ങ​ൾ പ്രാ​ർ​ഥി​ച്ച ജീ​വി​തം ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന​ത് എ​ത്ര വ​ലി​യ ഭാ​ഗ്യ​മാ​ണ്' എ​ന്നും തൃ​ഷ കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ഞ്ചാ​വൂ​രി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ റാ​ലി​ക്കി​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം. റാ​ലി​യി​ൽ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ സ​ദസി​ൽനി​ന്ന് ചി​ല​ർ തൃ​ഷ​യു​ടെ പേ​ര് ഉച്ചത്തിൽ വി​ളി​ച്ചുപ​റ​ഞ്ഞ​പ്പോ​ൾ, ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ന​ട​ത്തി​യ ചി​രി​യും ദ്വയാർഥ പ്രയോഗങ്ങളുമാണു വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വ​ഴി​വ​ച്ച​ത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Latest News

Corehub Up